യുണൈറ്റഡിന്റെ മോശം പ്രകടനം,കടുത്ത നടപടികളുമായി എറിക് ടെൻ ഹാഗ്.
യുണൈറ്റഡിന്റെ മോശം പ്രകടനം,കടുത്ത നടപടികളുമായി എറിക് ടെൻ ഹാഗ്.
പുതിയ പരിശീലകൻ വന്നിട്ടും യുണൈറ്റഡിന് രക്ഷയില്ല. പുതിയ പ്രീമിയർ ലീഗ് സീസണിൽ യുണൈറ്റഡ് വളരെ പരിതാപകരമായി തന്നെയാണ് തുടങ്ങിയിട്ടിള്ളത്. അത് കൊണ്ട് തന്നെ ഇപ്പോൾ കടുത്ത നടപടികളുമായിയാണ് എറിക് ടെൻ ഹാഗ് രംഗത്ത് എത്തിയിരിക്കുന്നത്.
സാധാരണ മത്സരത്തിന് ശേഷമുള്ള പിറ്റേന്ന് താരങ്ങൾക്ക് വിശ്രമം അനുവദിക്കാറുണ്ട്. എന്നാൽ ടെൻ ഹാഗ് ഇന്ന് രാവിലെ തന്നെ എല്ലാ യുണൈറ്റഡ് താരങ്ങളെയും വിളിച്ചു വരുത്തി എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല കഠിന പരിശീലന മുറകളാണ് ടെൻ ഹാഗ് പുറത്തെടുക്കുന്നത്.
താരങ്ങളെ ഇന്നത്തെ എക്സ്ട്രാ ട്രെയിനിങ് സെഷനിൽ 13.8 അധികം കിലോമീറ്റർ ഓടിച്ചു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോഡ് താരങ്ങൾ യുണൈറ്റഡ് താരങ്ങളെക്കാൾ 13 ൽ അധികം കിലോമീറ്റർ ഓടിയത് കൊണ്ടാണ് ടെൻ ഹാഗ് ഇത്തരത്തിൽ പ്രവർത്തിച്ചത്. യുണൈറ്റഡിന്റെ അടുത്ത മത്സരം ലിവർപൂളിനെതിരെയാണ്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "xtremedesportes" പിന്തുടരുക
ToOur Whatsapp Group
Our Telegram
Our Facebook Page